എന്റെ മനസ്സ്
വഴിയോരത്തെ മുരിക്കിന് കൊമ്പത്ത്
തൂങ്ങിയാടുന്നൊരെന്‍ മനസ്സ്
കാക്കയോ പരുന്തോ കൊത്തി
അന്യന്റെ കിണറ്റിലിടാതിരിക്കാന്‍
ഞാന്‍ കാവലിരിക്കുന്നു.
വേതാളത്തേപ്പോലെ തലകീഴായി
തൂങ്ങിയാടുന്ന മനസ്സ് ചിലപ്പോള്‍
യാത്രക്കാരന്റെ ചുമലിലേക്ക്
പൊട്ടിവീണ് കൂടെപ്പോകും.
വിലക്കിയിട്ടും അനാവശ്യ ചോദ്യങ്ങള്‍ക്ക്
തൃപ്തമായ ഉത്തരങ്ങള്‍ക്കായി ശാഠ്യം പിടിച്ച്
പാതയോരത്തെ പൊടിമണ്ണില്‍ കിടന്നുരുളുമ്പോള്‍
ഞാന്‍ വീണ്ടും മുരിക്കിന് കൊമ്പില്‍ തൂക്കിയിടുന്നു.