ഒന്നു വെറുതേ.......

Friday, July 21, 2006

ഭര്‍ത്താവിന്റെ ആരോഗ്യം



കല്ല്യാണം കഴിഞ്ഞതിന്‌ ശേഷം ആദ്യത്തെ തിരുവാതിരയായിരുന്നു അത്‌. ദൈവവിശ്വാസിയാണെങ്കിലും, ശയനപ്രദക്ഷിണം, ഉണ്ണാവൃതം മുതലായ കഠിന പ്രാര്‍ത്ഥനകളൊന്നും നേര്‍ച്ച പറയാറില്ല. വല്ല ഒരു രൂപയോ, രണ്ടു രൂപയോ ഭണ്ഡാരത്തിലിടാമെന്നോ മറ്റൊ ഈസ്സിയായ വല്ല നേര്‍ച്ചകളും പറഞ്ഞാല്‍ തന്നെ കാര്യം നടന്നാല്‍ പിന്നെ അടുത്ത തവണ എന്തെങ്കിലും ആവശ്യം നടക്കാനുള്ളപ്പൊള്‍ രണ്ടും കൂടി ഒന്നിച്ച്‌ കൊടുക്കാമെന്ന് മാന്യമായി കടം പറയും. പിന്നെത്തെ തവണയാവുമ്പോഴേക്കും പഴയ കടങ്ങള്‍ എത്രയുണ്ടെന്ന് ഒര്‍മ്മയില്ലാത്തത്‌ കൊണ്ട്‌ നല്ല ഒാര്‍മ്മശക്തി ഉണ്ടാവണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും.

എന്നാലെന്റെ ശ്രീമതി ഒരു കടുത്ത വിശ്വാസിയാണ്‌. ഞങ്ങളുടെ കല്ല്യാണം നടന്നാല്‍ (ഒരു ഹൈ ടെന്‍ഷന്‍ ലൈനായിരുന്നു ) ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്താമെന്ന് പുള്ളിക്കാരി നേര്‍ച്ചയിട്ടിരുന്നു. ഗുരുവായൂരില്‍ സ്ത്രീകളെ ശയനപ്രദക്ഷിണം നടത്താന്‍ അനുവദിക്കുകയില്ലെന്നും, വീട്ടിനടുത്തുള്ള ശിവന്റെ അമ്പലത്തില്‍ ആവാമെന്നും പറഞ്ഞതിനാണ്‌ അവളെന്നെ ആദ്യമായി വഴക്കുപറഞ്ഞത്‌. ഗുരുവായൂരപ്പന്റെ നേര്‍ച്ച ഗുരുവായൂരപ്പനു തന്നെ കൊടുക്കണമെന്നും, അവള്‍ക്ക്‌ പകരം ഞാന്‍ ശയനപ്രദക്ഷിണം നടത്തിയാല്‍ മതിയെന്ന് പ്രതിവിധി കണ്ടെത്തിയതും അവള്‍ തന്നെ. (ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ)

തിരുവാതിര വരുന്നതിനും വളരെ മുന്‍പെ പറഞ്ഞു തുടങ്ങിയതാണ്‌ അവളുടെ തറാവാട്ടിലെ തിരുവാതിര വിശേഷങ്ങള്‍. തിരുവാതിരവിളക്ക്‌, കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം, പാതിരാപ്പൂച്ചൂടല്‍ അങ്ങിനെ, അങ്ങിനെ... ഇതൊന്നും എന്റെ നാട്ടിലില്ലോ എന്ന് ഒരല്‍പ്പം പരിഹാസത്തോടെ അവള്‍ ഖേദിച്ചു. എങ്കിലും എന്തായാലും നോമ്പെടുക്കണം എന്നവള്‍ ഉറപ്പിച്ചു.
"ഞാന്‍ നോമ്പെടുത്തില്ലെങ്കില്‍ നിങ്ങള്‍ക്കാണതിന്റെ ദോഷം".
"നീ പട്ടിണികിടന്നും, ഉറക്കൊഴിച്ചും എനിക്കായി കഷ്ടപ്പെടരുത്‌ മോളെ" ഞാന്‍.
"ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി ഭാര്യമാര്‍ ഇത്തിരി കഷ്ടപ്പെട്ടാലെന്താ?" അവളുടെ ന്യായം ശരിയെന്നെനിക്കും തോന്നി.

അങ്ങിനെ തിരുവാതിര വന്നു. അരി ഭക്ഷണം പാടില്ലാത്തത്‌ കൊണ്ട്‌ ചെറുപയര്‍ പുഴുങ്ങിയയതും, വറുത്ത കായ, ഈത്തപ്പഴം, തേങ്ങാപ്പൂള്‌ ഇത്യാദികള്‍ രാവിലെതന്നെ തയാറാക്കി വെച്ചു. കൈകൊട്ടിക്കളിയും, ഊഞ്ഞാലാട്ടവുമൊന്നും ഇല്ലാത്തതിനാല്‍ മോഹന്‍ലാലിന്റെ (അവളുടെ ഇഷ്ടതാരം) മൂന്ന് നാല്‌ സിഡികള്‍ കരുതി. ചിട്ടവട്ടങ്ങള്‍ കഴിവതും അവളുടെ തൃപ്തിക്കൊപ്പിച്ച്‌ ഒരുക്കിയെടുത്തു. എന്റെ ആരോഗ്യത്തിനാണല്ലോ അവള്‍ കഷ്ടപ്പെട്ട്‌ നോമ്പെടുക്കുന്നത്‌.
സന്ധ്യക്ക്‌ മുറ്റം നിറയെ തിരിവിളക്കു കത്തിച്ചു.

രാത്രി ഒരു 12 മണിയാവും മുന്‍പെ മോഹന്‍ലാലിന്റെ സിഡികളൊക്കെ കണ്ടുകഴിഞ്ഞു. എനിക്കു കുറേശ്ശ ഉറക്കം വന്നു തുടങ്ങിയെങ്കിലും പിടിച്ചിരിക്കുമ്പോള്‍ ഞാന്‍ കരുതി അവളിപ്പൊ പറയും "ചേട്ടനുറങ്ങിക്കോ. ഉറക്കൊഴിച്ച്‌ അസുഖമൊന്നും വരുത്തണ്ടാ".
പക്ഷെ ഒന്ന് മുഖം കഴുകി തിരിച്ചുവന്നിട്ടവള്‍ പറഞ്ഞു
" ചേട്ടാ ഒന്നെന്റെ കാലു തിരുമ്മിത്തരുവൊ? വല്ലാതെ കഴക്കുന്നു. ഒറക്കോം വരുന്നല്ലൊ. നിങ്ങള്‍ക്കെന്തോ ദോഷം വരാനുണ്ട്‌. അതോണ്ടാ ഇങ്ങനെ ഒറക്കം വരുന്നത്‌."
എനിക്ക്‌ വേണ്ടി കഷ്ടപ്പെടുന്ന അവളെ നോക്കി ഞാന്‍ പറഞ്ഞു
" മോളൂ, ഒറക്കം വരുന്നുണ്ടെങ്കിലൊറങ്ങാം. നമുക്കടുത്ത തവണ നോമ്പെടുക്കാം"
"എന്താ ഇത്ര വിവരക്കേടുപറയല്ലേ ചേട്ടാ; നോംമ്പ്‌ മുടങ്ങിയാ എന്താ ദോഷംന്ന് ചേട്ടനറിയോ?" എന്താണാ ദോഷമെന്നറിയില്ലെങ്കിലും ചോദിച്ചില്ല. വീണ്ടും വിവരദോഷിയെന്ന് വിളിച്ചാലോ. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു. "ചേട്ടാ, ഒരു കാര്യം ചെയ്യോ, ഞാനുറക്കം തൂങ്ങിപ്പോകുമ്പോള്‍ ചേട്ടനെന്നെ വിളിച്ചോണ്ടിരിക്ക്വോ?"
കണ്ണിലുറക്കം വല്ലാതെ വന്നു മുട്ടുന്നുണ്ടായിട്ടും ഞാന്‍ സമ്മതിച്ചു. അവള്‍ എന്റെ ആരോഗ്യത്തിനായി കഷ്ടപ്പെടുകയണല്ലോ.
"എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കണേ എങ്ങാനുറങ്ങിപ്പോയാല്‍ നിങ്ങള്‍ക്ക്‌ തന്നെയാണേ ദോഷം"
ആ സ്വരത്തിലൊരു താക്കീതുണ്ടായിരുന്നോ?

ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്ന അവളെ ഇടക്കിടെ തട്ടിവിളിച്ചുകൊണ്ടങ്ങിനെ എത്ര നേരമിരുന്നു എന്നറിയില്ല. പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ കട്ടിലില്‍നിന്നു താഴെ വീണു. ഓപ്പം എന്റെ ശ്രീമതിയുടെ ശകാരവും " ഹും, എത്ര പറഞ്ഞതാ, ഞാനുറങ്ങാതെ നോക്കണമെന്ന്. നിങ്ങളുടെ ആരോഗ്യത്തിന്‌ ഞാന്‍ നോംമ്പ്‌ നോല്‍ക്കുമ്പൊ നിങ്ങളൊറങ്ങുാ?"

എന്തായിരുന്നു സംഭവിച്ചതെന്നു പിന്നെയും വളരെക്കഴിഞ്ഞാണെനിക്ക്‌ പിടികിട്ടിയത്‌. ശ്രീമതി തന്നെ സ്നേഹത്തൊടെ പറഞ്ഞത്‌.....
" ഒറക്കം ഞെട്ടിയ ഞാന്‍ കണ്ടത്‌ നിങ്ങളിരുന്നൊറങ്ങുന്നതാ... സഹിച്ചില്ലെനിക്ക്‌.... പക്ഷെ ഒരൊറ്റച്ചവിട്ടിന്‌ ചേട്ടനിങ്ങനെ പ്ത്തോന്ന് താഴെ വീഴുംന്നു ഞാന്‍ കരുതീല്ല".
----------

പിന്‍കുറിപ്പ്‌: എന്റെ ശ്രീമതി ഈ പോസ്റ്റ്‌ ഒരിക്കലും കാണരുതേ, ന്റെ ബൂലോഗഭഗവതീ. ഒരു രണ്ടു രൂപ ഭണ്ഡാരത്തിലിടാമേ .

37 അഭിപ്രായങ്ങള്‍ :

  • ആ ഒരൊറ്റ ചവിട്ട് മര്‍മ്മത്തെങ്ങാനും കൊണ്ടിരുന്നെങ്കില്‍ ഉറക്കം തൂങ്ങിയതിനുള്ള ശിക്ഷയായി ദൈവം ആരോഗ്യം നശിപ്പിച്ചത് പോലെയാവുമായിരുന്നു.

    ഈശ്വരോ രക്ഷതു!

    By Blogger Unknown, at July 22, 2006 7:27 am  

  • ഹഹാഹ്ഹഹ

    വളയം, നല്ല ഒരു ചിരി :)

    ബൂലോകം ബീപ്പി(ബാര്യേനെ പേടി) ഉള്ളവരെക്കൊണ്ടു നിറയുവാണല്ലോ....

    “...ചേട്ടനിങ്ങനെ പ്ത്തോന്ന് താഴെ വീഴുംന്നു...“ കലക്കി :))

    By Blogger Adithyan, at July 22, 2006 8:23 am  

  • ഹ..ഹ.. അതി‌ഷ്ടപ്പെട്ടു...

    By Blogger myexperimentsandme, at July 22, 2006 9:13 am  

  • അടുത്ത തിരുവാതിര വരുന്നുണ്ട്.

    ഇനി നേര്‍ച്ച നേരുമ്പോള്‍ ആരു വീടും എന്ന് ഭഗവാന്റെ മുന്നില്‍ പ്രത്യേകം പറയേണ്ടതാണ്. ഭഗവാനെയെങ്കിലും പറ്റിക്കരുത്.

    w v (vnzro)

    By Blogger സു | Su, at July 22, 2006 9:20 am  

  • സംഭവം ഇഷ്ടപ്പെട്ടു.അടുത്ത തിരുവാതിരക്കു ഹെല്‍മെറ്റ്‌ ഇട്ടു കിടന്നുറങ്ങുന്നതു നന്നായിരിക്കും.

    By Blogger മുസാഫിര്‍, at July 22, 2006 10:22 am  

  • എല്ലാം ചേട്ടനുവേണ്ടിയല്ലേ മാഷേ ! ഇതുപോലെ ചില (ച)വിട്ടു വീഴ്ചകള്‍ ദാമ്പത്യതിന്റെ സ്മൂത്ത്‌ റുന്നിങ്ങിനു അനിവാര്യം ! നന്നായി എഴുതി കേട്ടോ !

    By Blogger ഇടിവാള്‍, at July 22, 2006 10:34 am  

  • "(ച)വിട്ടു വീഴ്ചകള്‍ " കലക്കി :)

    By Blogger Adithyan, at July 22, 2006 10:56 am  

  • എന്റെ ആദ്യ പൊസ്റ്റില്‍ പറഞ്ഞത്‌ പോലെ വളരെക്കാലത്തിനുശേഷം നടത്തിയ ചവിട്ടു നാടകമാണ്‌. നല്ലത്‌ പറയുന്നത്‌ നല്ലത്‌. നല്ലതല്ലെങ്കില്‍ അതു പറയുന്നതും നാളേക്ക്‌ നല്ലതാവും.

    ദില്‍ബാസുരന്‍, ആദിത്യന്‍, വക്കരിമഷ്ടാ, സൂ, മുസാഫിര്‍, ഇടിവാള്‍ എല്ലാവര്‍ക്കും പെരുത്ത്‌ നന്ദി.

    By Blogger വളയം, at July 22, 2006 11:31 am  

  • ഹ ഹ ..

    സെയിം പിച്ച്, സെയിം പിച്ച്.

    അപ്പോള്‍ ഇതൊക്കെ സാധാരണയാണല്ലേ, ഞാന്‍ വിചാരിച്ചൂ..... :)

    By Blogger ദിവാസ്വപ്നം, at July 22, 2006 11:45 am  

  • വളയമേ,
    അപ്പോള്‍ വളയത്തിലൂടെയുള്ള ചാട്ടം തുടങ്ങിയല്ലേ?
    കൊള്ളാം!
    ആദ്യത്തെ ഈ ചാട്ടം തന്നെ കെങ്കേമമായി!
    ഇങ്ങനെ ചാടിച്ചാടി ഇനി വളയമില്ലാതെ തന്നെ ചാടണം..!

    ബഹുരസമായി എഴുത്ത്!

    രണ്ടുപേരും ഉറക്കമിളച്ച് ഇവിടെത്തന്നെയുണ്ടാവണം എന്നും.

    സ്നേഹത്തോടെ...

    By Blogger viswaprabha വിശ്വപ്രഭ, at July 22, 2006 12:55 pm  

  • കൊള്ളാം കൊള്ളാം. പൂത്തിരുവാതിര ഇങ്ങനെ തന്നെ വേണം. :)

    By Blogger ബിന്ദു, at July 22, 2006 7:44 pm  

  • 'പിന്നെത്തെ തവണയാവുമ്പോഴേക്കും പഴയ കടങ്ങള്‍ എത്രയുണ്ടെന്ന് ഒര്‍മ്മയില്ലാത്തത്‌ കൊണ്ട്‌ നല്ല ഒാര്‍മ്മശക്തി ഉണ്ടാവണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും'

    അടിപൊളി. പോസ്റ്റ് വളരെ നന്നായിട്ടുണ്ട് ട്ടാ.

    By Blogger Visala Manaskan, at July 22, 2006 9:26 pm  

  • ദിവാസ്വപ്നം, മനസ്സിലായി ഞാനൊറ്റക്കല്ലെന്ന്... ഹ ഹ ഹ

    വിശ്വപ്രഭാ,
    എല്ലാ വളയമില്ലാ ചാട്ടങ്ങളും ചെന്ന് വീഴുന്നത്‌ ഒരു വളയത്തിലേക്ക്‌ തന്നെയല്ലേ? ഉണ്ടാവും ഞങ്ങള്‍ അനാദിയായ കാലം അനുവദിക്കും വരെ; സ്നേഹത്തോടെ.

    നന്ദി ബിന്ദൂ, വിശാലമനസ്കന്‍

    By Blogger വളയം, at July 23, 2006 12:06 am  

  • :-)

    പോസ്റ്റ്‌ പോലെത്തന്നെ രസിച്ചു ആദിയുടെ (ച)വിട്ടു വീഴ്ച്ചകളും. :-)

    By Blogger കണ്ണൂസ്‌, at July 23, 2006 1:47 am  

  • ഒരു രണ്ടു രൂപ ഭണ്ഡാരത്തിലിടാമേ .

    ഹും, രണ്ട് രൂപായോ (ഞ്ഞൂപായോ?‌) ? കക്ഷി ഇതെപ്പോ കണ്ടെന്ന് ചോദിച്ചാല്‍ മതി...

    :^)

    By Blogger evuraan, at July 23, 2006 12:43 pm  

  • കലക്കി വളയമേ, ഈ സീന്‍ മനസ്സില്‍ കണ്ട് കുറേ ചിരിച്ചു. ഫോണ്ടിന്റെ സൈസ് ഇത്തിരി കൂടുതലാണോ എന്നൊരു സംശയം.

    By Blogger Sreejith K., at July 24, 2006 5:43 am  

  • ഹമ്മേ; നിക്ക്‌ തനിമലയാളവും, പിന്‍മൊഴികളും കിട്ടുന്നില്ല.. അവിടുത്തെ കൊഴപ്പാണോ? ന്റെ കൊഴപ്പാണോ? ആരെങ്കിലും പറയൂ..

    By Blogger വളയം, at July 31, 2006 10:06 am  

  • വളയമേ, ഏവൂരാന്‍ ഒരു മൂവിങ്ങിലല്ലേ ? ഏവൂരാനോടൊപ്പം അദ്ദേഹത്തിന്റെ സെര്‍വറും. ഇനി പുതിയ വീട്ടില്‍ ഒക്കെ പുനരുജ്ജീവിപ്പിച്ചെടുക്കട്ടെ. കമന്റുകല്‍ വായിക്കാന്‍ groups.google.com ഇല്‍ പോയിട്ടു പിന്മൊഴികള്‍ ഉപയോഗിക്കൂ.

    By Blogger Kuttyedathi, at July 31, 2006 11:03 am  

  • വളയമേ, നന്നായി. ഇപ്പോഴാ വായിച്ചത്. പോസ്റ്റ് ശരിക്കും വളഞ്ഞു.

    അല്ലാ ഇതാര് നമ്മള കുട്ടിയേടത്തിയല്ലേ? എവിടായിരുന്നു കുട്ടിയേടത്തീ? (അതോ ഞാന്‍ കാണാത്തതായിരുന്നൊ?)

    By Blogger Kumar Neelakandan © (Kumar NM), at July 31, 2006 11:15 am  

  • ങാഹാ; നന്ദി കുട്ടിയേടത്തീ,

    അതെനിക്കറിയില്ലായിരുന്നു. ഞാങ്കരുതി, അനിലിന്റെ സെര്‍വര്‍ കിട്ടുന്ന്നൂണ്ട്‌..ഇനീപ്പൊ അമേരിക്കേന്ന് ന്ന ആരെങ്കിലും ചവിട്ടിപ്പൊറത്താക്യോ ന്ന്

    കുമാര്‍,
    ഹൊ; വളച്ചെടുത്തല്ലോ കുമാറിനേം.... ഞാനരാ മോന്‍..

    By Blogger വളയം, at July 31, 2006 11:29 am  

  • ആ ചവിട്ടിന്‌ ശേഷവും പറയും
    'നിങ്ങളുടെ ആരോഗ്യത്തിന്‌ വേണ്ടിയാ .."
    ഈശ്വരാ..
    ക്ഷ പിടിച്ചൂട്ടോ...

    By Blogger വര്‍ണ്ണമേഘങ്ങള്‍, at August 02, 2006 9:43 pm  

  • ഷെടാ ഈ ഭാര്യമാരെ കൊണ്ടുള്ള ഓരോ പ്രശ്നങ്ങളെ..
    ഇനി ഇപ്പോള്‍ ഇതു വയിച്ചിട്ട്‌ എന്റെ ഭാര്യ,എന്നെ തല മൊട്ടയടിപ്പിച്ച്‌ നാവില്‍ ഒരു ശൂലവും കുത്തി പഴണിമല കയറ്റാം എന്നൊ മറ്റൊ നേര്‍ച്ച നേരുമൊ എന്ന എനിക്കിപ്പോള്‍ പേടി.. ഇതിന്റെ url ഞാന്‍ ഇതൊന്നും വരും എന്ന് ഓര്‍ക്കാതെ അവള്‍ക്ക്‌ കൊടുക്കുകയും ചെയ്തു.. വരാന്‍ ഉള്ളത്‌ വഴിയില്‍ തങ്ങില്ലാലൊ..

    By Blogger Promod P P, at August 26, 2006 1:06 am  

  • പണ്ടു വായിച്ചതായിരുന്നു ഇപ്പോഴാ കമന്റിടാന്‍ ഓര്‍ക്കുന്നതു്. ഈ കല്യാണം എന്ന ഏര്‍പ്പാടു കൊള്ളാമല്ലോ, ഒരു ചവിട്ടിനൊന്നും തീരുന്ന സംഭവമല്ലല്ലേ ;)

    By Blogger രാജ്, at August 26, 2006 1:45 am  

  • പണ്ടു വായിച്ചതായിരുന്നു ഇപ്പോഴാ കമന്റിടാന്‍ ഓര്‍ക്കുന്നതു്. ഈ കല്യാണം എന്ന ഏര്‍പ്പാടു കൊള്ളാമല്ലോ, ഒരു ചവിട്ടിനൊന്നും തീരുന്ന സംഭവമല്ലല്ലേ ;)

    പെരിങ്സേ,
    ഉം ഉം....
    പഴയ കല്യാണ പോസ്റ്റുകളൊക്കെ തപ്പി വായിക്കുന്നു, പരിപാടി കൊള്ളാമെന്ന് പറയുന്നു. നടക്കട്ടെ നടക്കട്ടെ!

    (ഇത് ഒരു കല്ല്യാണ പരസ്യമായി തോന്നുന്നത് ഒരു രോഗമാണോ ഡോക്ടര്‍?)

    By Blogger Unknown, at August 26, 2006 1:51 am  

  • ഛെ കമന്റിട്ടു പോണ വഴിക്കു ദില്‍ബനോ ശ്രീജിക്കോ ഒന്നുമില്ലെങ്കില്‍ ആദിത്യനോ ഒരു പാര പണിഞ്ഞു പോകാമെന്നു കരുതിയതാ ;)

    അതു ചെയ്യാഞ്ഞതു ബുദ്ധിമോശായി :|

    By Blogger രാജ്, at August 26, 2006 2:56 am  

  • പെരിങ്സ്,
    മാര്‍ക്ക് പോയി മച്ചൂ.... :D

    എന്നാലും ഇങ്ങനെ കല്ല്യാണ പരസ്യം കൊടുക്കാനുള്ള ആ ഒരു തൊലിക്കട്ടി ഞാന്‍ സമ്മതിച്ച് തന്നിരിക്കുന്നു.;)

    By Blogger Unknown, at August 26, 2006 3:08 am  

  • ഓഹ്.ഞാന്‍ വിചാരിച്ചു ആരോ പുതിയ വൈവാഹിക ബ്ലോഗ് തുടങ്ങിയെന്ന്!!

    By Blogger വല്യമ്മായി, at August 26, 2006 3:13 am  

  • ഞാന്‍ എന്ത് അമ്പലത്തിലെ മണിയാ‍ാ? വരുന്നോര്‍ക്കും പോകുന്നോര്‍ക്കും കേറി അടിച്ചിട്ടു പോകാന്‍...
    (രാജ്‌പാല്‍ യാദവ് ടോണില്‍)

    By Blogger Adithyan, at August 26, 2006 5:43 am  

  • വളയമേ കൊള്ളാം. ഒരിക്കല്‍ ഒരു ബന്ധുവീട്ടില്‍ എലിയുടെ ശല്യമുണ്ടെന്നു പറഞ്ഞിട്ടു് പൂവിനെപ്പോലും നുള്ളി നോവിക്കാനരുതാത്ത എന്നെക്കൊണ്ടു് അതിന്റെ പുറകേ ഓടിച്ചു് അതിനെ തല്ലിക്കൊല്ലിച്ചിട്ടു് അതിന്റെ പാപം പോവാന്‍ പഴവങ്ങാടി ഗണപതിക്കു് (ടിയാന്റെ വാഹനമാണു ആദ്യം പറഞ്ഞ ടിയാന്‍) എന്റെ പോക്കറ്റില്‍ നിന്നു കാശെടുത്തു നൂറു തേങ്ങാ ഉടച്ച പുള്ളിയാണു് എന്റെ ശ്രീമതി!

    പിന്നെ, അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ടല്ലോ. “പ്രദക്ഷിണം” ശരിയാക്കൂ.

    http://malayalam.usvishakh.net/blog/spelling-mistakes/.

    By Blogger ഉമേഷ്::Umesh, at August 26, 2006 7:39 am  

  • പെരിങ്ങ്സ് അഡ്‌വെര്‍ട്ടൈസ് ചെയ്യുന്നതിന്റെ റീസണ്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ ഈ വയസും പ്രായവും ഒക്കെ ആയ ഉമേഷ്ജി “പൂവിനെപ്പോലും നുള്ളി നോവിക്കാനരുതാത്ത “ എന്നൊക്കെപ്പറഞ്ഞ് സെല്‍ഫ് അഡ്‌വെര്‍ട്ടൈസിങ്ങ് ചെയ്യുന്നതെന്തിനാണോ എന്തോ?

    ഏതായാലും ഓടോ ആയി, എന്നാല്‍ മറ്റെ പോസ്റ്റിലെ ഓടോ കൂടി ഇവിടെ കൊടുക്കാം...

    ഉമേഷ്ജീ, മറ്റെ മുല്ലപ്പൂവിന്റെ പോസ്റ്റില്‍ ഓടുന്ന കാര്യം ചോദിച്ചില്ലേ, ഞാന്‍ കുറെ മുന്നില്‍ ഓടി ലീഡ് ഇട്ട് നില്‍പ്പുണ്ട്. പെട്ടെന്നു പോരെ.

    By Blogger Adithyan, at August 26, 2006 8:00 am  

  • വയസ്സും പ്രായവുമൊക്കെയായതു നിന്റെ... ബോസിന്റെ ബോസിനു് എന്നു് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ആദിത്യാ...

    വളയമേ, ഞങ്ങള്‍ ചേട്ടനും അനിയനും... ശനിയാഴ്ച അതി രാവിലെ... ആപ്പീസില്‍ പോകണ്ടാ... ഉറക്കവും വരുന്നില്ല... ഒന്നു വെറുതേ...

    By Blogger ഉമേഷ്::Umesh, at August 26, 2006 8:09 am  

  • ഉമേഷ് ഗുരോ പ്രണാമം
    ആ കമന്റ് കൊണ്ട് രണ്ട് ഗുണമുണ്ടായി.

    1) പ്രദക്ഷിണം എന്ന വാക്കിന്റെ ഉല്‍പ്പത്തി അങ്ങിനെയാണെന്നെനിക്കറിയില്ലായിരുന്നു.

    2) അക്ഷരത്തെറ്റില്ലാതെ എഴുതാനറിയാം എന്ന അഹന്ത‌യുടെ ചെറിയ അസ്ക്യതയുണ്ടായിരുന്നു. അത് ആ ഒരു ടീസ്പൂണ്‍ ഉമേഷാദിവടകം കഴിച്ചപ്പൊഴിത്തിരി കുറഞ്ഞിട്ടുണ്ട്.
    നന്ദി.

    By Blogger വളയം, at August 26, 2006 8:20 am  

  • ലേഹ്യം കഴിച്ച സ്ഥിതിക്കു പഥ്യവും നോക്കണം. ഇവയും തിരുത്തൂ:

    തറാവട്ടിലെ
    ഇത്യദികള്‍
    ഊഞ്ഞലാട്ടവുമൊന്നും
    മൊളൂ

    ഇവയൊക്കെ കൈപ്പിശകുകൊണ്ടും മൊഴിപ്പിശകുകൊണ്ടും വന്നതാണെന്നറിയാവുന്നതു കൊണ്ടാണു പറയാഞ്ഞതു്. മറ്റേതു് അറിവില്ലായ്മയാണെന്നു തോന്നി. അതാണല്ലോ തിരുത്തേണ്ടതു്.

    By Blogger ഉമേഷ്::Umesh, at August 26, 2006 8:29 am  

  • ഒ.റ്റോ

    ഉമേഷ് ചേട്ടാ‍,

    അങ്ങനെ,ഇങ്ങനെ,എങ്ങനെ അല്ലേ ശരി,പലരും അങ്ങിനേയും ഇങ്ങിനേയും എങ്ങിനേയും ആണ് എഴുതുന്നത്.

    By Blogger വല്യമ്മായി, at August 26, 2006 8:34 am  

  • ഇത് തിരുമേനി ചാണകത്തിച്ചവിട്ടിയത് പോലായോ പെരിങ്ങോടാ? ( ചാണകം കണ്ട തിരുമേനിക്കൊരു സംശയം - അടുത്ത കാല് ചാണകത്തിലാവുമോ. റിസ്ക് ഒഴിവാക്കാന്‍ രണ്ടടി പിന്നോട്ട് പോയി ഒരൊറ്റം ചാട്ടം ....)

    ഉമേഷ്ജീ... സന്തോഷം... ഇവിടെയാണെങ്കില്‍ കറന്റില്ലാത്തത് (ആശയാ കറന്റ്) കൊണ്ട് കാറ്റൂം വെളിച്ചവുമില്ലതിരിക്കയായിരുന്നല്ലൊ.

    By Blogger വളയം, at August 26, 2006 8:37 am  

  • വല്യമ്മായീ,

    (ഈ വല്യമ്മായി കുട്ട്യേടത്തിയെക്കാള്‍ മൂത്തതോ ഇളയതോ?)

    അങ്ങനെ, ഇങ്ങനെ എന്നൊക്കെയാണു ശരിയെന്നാണു ഞാനും കേട്ടിരിക്കുന്നതു്. “അനം” ആണു പ്രത്യയം എന്നോ മറ്റോ.

    “എങ്ങിനെ” എന്നു വരമൊഴിയില്‍ എഴുതിയിട്ടാണല്ലോ ഒബി കല്യാണത്തിനിടയ്ക്കു എഞ്ചിന്‍ റിപ്പയര്‍ ചെയ്യാന്‍ പോയതു് :)

    By Blogger ഉമേഷ്::Umesh, at August 26, 2006 8:52 am  

  • super comedy

    By Anonymous sara, at July 04, 2011 2:44 am  

Post a Comment

<< Home