ഒന്നു വെറുതേ.......

Sunday, July 09, 2006

നന്ദി തോഴരേ

നന്ദി തോഴരേ, നന്ദി.

പുതുപ്പെണ്ണാണ്‌. നാണത്തേക്കാള്‍ കൂടുതല്‍ പരിഭ്രമവും,പരിചയക്കുറവുമുണ്ട്‌ പുതിയ വീട്ടില്‍. ബനധുക്കളെയും വീട്ടുകാരെത്തന്നെയും മനസ്സിലാക്കി വരുന്നേയുള്ളൂ.പുതിയ വീട്ടിലെ രീതികളും, മുറികളും, സാധനങ്ങളും പരിചയിക്കാന്‍ കുറച്ചു സമയം. മുതിര്‍ന്നവര്‍ ഒരു പാടുണ്ടല്ലൊ നിറഞ്ഞ മനസ്സുമായി സഹായിക്കാന്‍. ആശ്വാസം.

വരമൊഴി തീര്‍ത്തും നവാനുഭൂതി തന്നെ. വിട്ടുപോവാനേ തൊന്നുന്നില്ല. നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ?

ഒരു homecomming ആയി എന്നെ ഉള്‍കൊണ്ട പ്രിയ തോഴരേ നന്ദി. നമോവാകം.

12 അഭിപ്രായങ്ങള്‍ :

  • സ്വാഗതം വലയമേ (അതോ വളയമോ?).. കാണാനല്‍പ്പം വൈകീട്ടോ, ക്ഷമിക്കണം!..

    പേരൊക്കെ ഒന്നു മലയാളത്തിലാക്കാമോ?
    (വരമൊഴിക്കാണ് നന്ദി പറയേണ്ടെതെങ്കില്‍ കഴിഞ്ഞ പോസ്റ്റില്‍ ആദ്യം കമന്റിട്ട സിബുവിനുകൊടുത്തോളൂ) :-)

    By Blogger ശനിയന്‍ \OvO/ Shaniyan, at July 09, 2006 7:47 pm  

  • എല്ലായിടത്തുമെന്നതുപോലെ ഇവിടെയും ഞാന്‍ താമസിച്ചുപോയി. എന്നാലെന്താ സ്വാഗതമോതാന്‍ എന്തു കാലവും നേരവും.

    വരിക വരിക. ബൂലോഗത്തേക്ക്‌ സ്വാഗതം.

    By Blogger ദേവന്‍, at July 09, 2006 8:53 pm  

  • ദേവേട്ടനും പിന്നിലായി ഞാനും... ഈ കുടുംബക്കൂട്ടായ്മയിലേയ്ക്കു സ്വാഗതം...

    “വരൂ, വന്നാര്‍മ്മാദിയ്‌ക്കൂ” എന്ന ഞങ്ങളുടെ ഈ ക്ഷണം സ്വീകരിച്ച് , അങ്ങോട്ടു തുടങ്ങിക്കോളൂ...

    By Blogger Adithyan, at July 10, 2006 7:46 pm  

  • ബൂലോഗത്തേക്ക്‌ സ്വാഗതം.

    By Blogger ഇടിവാള്‍, at July 10, 2006 10:08 pm  

  • വളയം, സ്വാഗതം :)

    By Blogger മനൂ‍ .:|:. Manoo, at July 10, 2006 10:13 pm  

  • സ്വാഗതം വളയമേ, വരമൊഴിക്കുള്ള നന്ദി സിബുച്ചേട്ടന് കൊടുത്തോളൂ. അഞ്ജലി ഫോണ്ടിനുള്ള നന്ദി കെവിനും കൊടുത്തോളൂ. ബാക്കി നന്ദി സ്റ്റോക്ക് ഉണ്ടെങ്കില്‍ എനിക്കും വെറുതേ തന്നോ, അപ്പൊ ഇനി തൊട്ട് നമ്മള്‍ ഫ്രണ്ട്സ്. ;)

    By Blogger Sreejith K., at July 10, 2006 10:18 pm  

  • “വരൂ, വന്നാര്‍മ്മാദിയ്‌ക്കൂ”
    ഹൊ, ഈ അക്ഷരത്തെറ്റൊന്ന് ശരിയാക്കുന്നതെങ്ങിനെയെന്ന് ഞാന്‍ .... ഏറെ വൈകിവന്ന നിനക്കറിയാത്ത ശരികളെത്രയെന്നിപ്പൊളെന്‍ മനം...... വെറുതെ

    വളയത്തിന്റെ വൃത്തപരിധി സൌഹൃദത്തിന്റെ നീലാകാശങ്ങളിലേക്ക്‌ പടര്‍ന്നു, പടര്‍ന്നങ്ങിനെ.........

    ശ്രീജിത്തേ,നന്ദിയൊക്കെയും കഴിഞ്ഞുപോയല്ലൊ ഡാ, എങ്കിലും ഇതാ സൌഹ്രദത്തിന്റെ ഒരു മുല്ല മൊട്ട്‌.

    ശനിയന്‍, സിബു, എല്‍ജി, ദേവരാഗം, ആദിത്യന്‍, ഇടിവാള്‍, മഴനൂലുകള്‍, വാക്കരിമാ, (ആരെയോ വിട്ടുപോയൊ..) ഒരു കുടന്ന മുല്ലപ്പൂ...ഓ, മറ്റൊരു മുല്ലപ്പൂ ബൂലൊക മാലൊകരിലെവിടെയോ കണ്ടല്ലൊ. ആ മുല്ലപ്പൂവിനും ഒരു മുല്ലപ്പൂ.

    By Blogger വളയം, at July 11, 2006 8:38 am  

  • വിട്ടതെന്നെയാണെന്നു തോന്നുന്നു വളയമേ...:)

    By Blogger ബിന്ദു, at July 11, 2006 9:00 am  

  • സ്വാഗതം! ആദ്യപോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.

    ഹൃ - hr^

    പോസ്റ്റുകള്‍ക്ക് title കൊടുത്താല്‍ അവ ലിങ്കുകളായി സൈഡ് ബാറില്‍ വരും. title-ന്‍റെ അഭാവത്തില്‍ ആദ്യവരിയാവും വരിക. ശ്രദ്ധിക്കുമല്ലോ.

    വേഡ് വെരിഫിക്കേഷന്‍ ഇടുന്നതും നല്ലതാണ്.

    സസ്നേഹം,
    സന്തോഷ്

    By Blogger Santhosh, at July 11, 2006 9:42 am  

  • നിര്‍ദ്ദേശങ്ങള്‍ സസന്തോഷം ശിരസ്സാ വഹിക്കുന്നു സന്തോഷേ

    By Blogger വളയം, at July 12, 2006 8:23 am  

  • നമ്മള്‍ ഇവിടെ ഒറു സ്വാഗതം പറയാന്‍ കൊടുക്കുന്നു...
    തിറുമല്‍ ദേവനെ മനസില്‍ വിചാറിച്ച്‌ നന്നായി എഴുതാന്‍ കൊടുത്തോളൂ...

    നമ്മള്‍ ഉണ്ടാവും നിമ്മളുടെ കൂടെ...

    തിറുമല്‍ ദേവാ...

    --------

    By Blogger സസ്നേഹം, at July 16, 2006 8:08 am  

  • സ്വാഗതം

    By Blogger ജേക്കബ്‌, at July 16, 2006 8:17 am  

Post a Comment

<< Home