ഒന്നു വെറുതേ.......

Saturday, July 08, 2006

എവിടെയൊ മറന്നുവെച്ചുപോയ പേന

എവിടെയൊ മറന്നുവെച്ചുപോയ പേന പിന്നെയാരും തിരിച്ചു തന്നില്ല. ഇപ്പൊ അക്ഷരക്കട്ടയിലിങ്ങനെ ഒരു വിദ്യയുണ്ടെന്ന്‌ അറിയുമ്പൊ വെറുതെ വെറും വെറുതെ ........

അന്നാരായിരുന്നു കയ്യ്‌ പിടിച്ചു നടത്തിയത്‌. മനോരമയിലെ ബോബനും മോളിയുമായിരുന്നു വായനയുടെ തുടക്കം. പിന്നെ നെടുവീര്‍പ്പുകളും, ഇക്കിളികളും പൂരിതമാര്‍ന്ന തുടര്‍ക്കഥകള്‍. കോട്ടയം പുഷ്പനഥിന്റെ അപസര്‍പകങ്ങള്‍. ഒരിക്കലും സ്വന്തമയി വങ്ങാന്‍ കഴിയതിരുന്ന ആ വാരികകള്‍. എ. എസ്സിന്റെ മുഴുത്ത ചിത്രങ്ങളായിരുന്നോ യയാതി വായിച്ചുതുടങ്ങാന്‍ പ്രേരണയായത്‌?

പുറത്ത്‌ മഴപെയ്യുന്നു. പെട്ടെന്നൊരുനാള്‍ പെയ്ത വേനല്‍ മഴയില്‍ പിറ്റേന്ന് സന്ധ്യക്ക്‌ ഭൂമി പിളര്‍ന്ന് ഉരുവായ മഴപ്പാറ്റകളെയായിരുന്നു ആദ്യമായി മാത്രുഭൂമിക്ക്‌ അയച്ചു കൊടുത്തത്‌. വേദനയില്ലാത്ത കടിഞ്ഞൂല്‍ പ്രസവം. ചിലപ്പൊഴൊക്കെ ഓരൊ പത്തു രൂപ മണിയൊര്‍ഡര്‍ വരുന്നത്‌ ബാലപംക്തിയില്‍ കഥ എഴുതീട്ടാണെന്നു പറഞ്ഞപ്പൊഴാരും കഥ ചോദിച്ചില്ല. ആരും ചോദിക്കതെ തന്നെ കഥയൊരുനാള്‍ പടിയിറങ്ങിപ്പോയി. ബുദ്ധ്‌നെപ്പോലെ. തേടിയലഞ്ഞിുരുന്നു ഞാന്‍ കുറേ.

13 അഭിപ്രായങ്ങള്‍ :

 • വാക്കുകള്‍ക്കൊരു പുലിമടയുടെ മണം. വരൂ... താങ്കളുടെ എഴുത്തുകള്‍ സഹര്‍ഷം സ്വാഗതം ചെയ്യപ്പെടും. കൂടെ ഈ സെറ്റിങ്സും ആയിക്കോട്ടേ :)

  By Blogger സിബു::cibu, at July 08, 2006 9:49 pm  

 • കൊള്ളാമല്ലോ... നല്ല എഴുത്ത്... എവിടൊക്കെ പോയാലും എങ്ങിനെയൊക്കെ പോയാലും നമ്മുടെയരികില്‍ വരാതിരിക്കുമോ അവസാനം. വന്നൂ എന്നു തന്നെ കരുതുക. ഐശ്വര്യമായി തുടങ്ങുക, വീണ്ടും.

  ആശംസകള്‍

  By Blogger വക്കാരിമഷ്‌ടാ, at July 08, 2006 10:00 pm  

 • എന്റെ വളയമെ! നീ എത്ര അനുഗ്രഹീത (ന്‍). സിബു ചേട്ടന്‍ നിന്നെ പുലി എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു...

  By Anonymous Anonymous, at July 08, 2006 10:00 pm  

 • പുപ്പുലി എല്‍ജീ, ഇത്രയേ ഉള്ളോ.. നേരത്തെ തന്നെ നേരേ ചൊവ്വേ ഒന്നു പറഞ്ഞിരുന്നെങ്കില്‍ എന്തെളുപ്പമുണ്ടായിരുന്നു ;)

  (വളയം/വലയം തെറ്റിദ്ധരിക്കേണ്ട, എല്‍ജിയുടെ ഈ കുറിപ്പ്‌ മാത്രം വായിച്ചാല്‍ മതി അത്‌ ബോധ്യപ്പെടാന്‍)

  എല്‍ജീ വാഴ്ത്തപ്പെടാനുള്ള കടമ്പ ഇനിയും കിടക്കുന്നു - ഓര്‍മിപ്പിച്ചാതാണേ ;)

  By Blogger സിബു::cibu, at July 08, 2006 10:11 pm  

 • മാഷെ പണ്ടു പ്രസിദ്ധീകരിച്ച കഥകള്‍ ഉണ്ടെങ്കില്‍ ദയവായി ബ്ലോഗിലെ ജനങ്ങള്‍ക്കുവേണ്ടിയും അവ പ്രസിദ്ധീകരിക്കുക. നന്ദി.

  By Blogger പെരിങ്ങോടന്‍, at July 08, 2006 10:49 pm  

 • മാ‍ന്യശ്രീ സിബു വിന്റെ അതേ അഭിപ്രായം.
  ഈ സുഹ്രുത്ത് ചില്ലറക്കാരനാണെന്ന് തോന്നുന്നില്ല!
  ബൂലോഗത്തേക്ക് എന്റെയും സ്വാഗതം. നീണാള്‍ വാഴ്ക

  By Blogger വിശാല മനസ്കന്‍, at July 08, 2006 10:53 pm  

 • സ്വാഗതം,
  എന്തെഴുതിയാലും വായിക്കാ‍ന്‍ ആളുണ്ടാവും. വായില്‍ തോന്നിയ കമന്റെഴുതി ഞാനും.

  ഇനി അഥവാ എന്റെ കമന്റ് കണ്ടില്ലെങ്കില്‍ പിണങ്ങരുത്.കിടിലോല്‍ക്കിടിലന്‍ രചനകളില്‍ സബ് സ്റ്റാന്റേര്‍ഡ് കമന്റിടണ്ട എന്ന് ഞാന്‍ തീരുമാനിക്കുന്നതാണ്. ഉദാ:പെരിങ്ങോടന്റെ,കുറുവിന്റെ,വിശാലഗഡിയുടെ.
  ഇനി ഈ പറഞ്ഞതിനെ ഞാന്‍ കമന്റുന്നതെല്ലാം പൊട്ട ബ്ലോഗുകളാണെന്ന് വ്യാഖ്യാനിക്കുന്ന സങ്കുചിത മനസ്കരുണ്ടെങ്കില്‍ അവര്‍ക്ക് എന്റെ സലാം.

  By Blogger ദില്‍ബാസുരന്‍, at July 08, 2006 11:09 pm  

 • സുസ്വാഗതം...
  ഈ എഴുത്ത് വെറുതെ ആവില്ലന്നേ... മലയാളത്തെ..വലാതെയങ്ങു സ്നേഹിക്കുന്ന കുറെ പേരാണീവിടെ.. അവര്‍ ചോദിക്കും തീര്‍ച്ചയായും..ഇന്നു വളയച്ചാരെ കണ്ടില്ലല്ലൊ?..
  എവിടെ നമ്മുടെ കഥ എന്ന്...
  സരസ്വതി അങ്ങിനെ ഒന്നും വിട്ടു പോവില്ലന്നേ..

  By Blogger ഡാലി, at July 08, 2006 11:25 pm  

 • സ്വാഗതം കഥാകാരാ.

  By Blogger സാക്ഷി, at July 08, 2006 11:26 pm  

 • വെറുതെ ആക്കണ്ടാന്നേ.. കാര്യായിട്ടു തന്നെ ആയിക്കോട്ടെ... സ്വാഗതം!

  By Blogger ബിന്ദു, at July 09, 2006 9:42 am  

 • സ്വാഗതിക്കാന്‍ വൈകി.. സ്വാഗതം വളയമെ.. സ്വാഗതം

  By Blogger ഡ്രിസില്‍, at July 12, 2006 5:50 am  

 • സ്വാഗതം ചേട്ടായീ. മണിയോര്‍ഡറൊന്നും പ്രതീക്ഷിക്കാതെ കമന്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങൂ...

  By Blogger കലേഷ്‌ കുമാര്‍, at July 12, 2006 6:59 am  

 • verum jhhdkhdjhxsdsdaz

  By Anonymous Anonymous, at August 22, 2006 5:21 am  

Post a Comment

Links to this post:

Create a Link

<< Home