ഒന്നു വെറുതേ.......

Sunday, October 08, 2006

എന്റെ മനസ്സ്

വഴിയോരത്തെ മുരിക്കിന്‍ കൊമ്പത്ത്
തൂങ്ങിയാടുന്നൊരെന്‍ മനസ്സ്
കാക്കയോ പരുന്തോ കൊത്തി
അന്യന്റെ കിണറ്റിലിടാതിരിക്കാന്‍
‍ഞാന്‍ കാവലിരിക്കുന്നു.

വേതാളത്തേപ്പോലെ തലകീഴായി
തൂങ്ങിയാടുന്ന മനസ്സ് ചിലപ്പോള്‍
‍യാത്രക്കാരന്റെ ചുമലിലേക്ക്
പൊട്ടിവീണ് കൂടെപ്പോകും.

വിലക്കിയിട്ടും അനാവശ്യ ചോദ്യങ്ങള്‍ക്ക്
തൃപ്തമായ ഉത്തരങ്ങള്‍ക്കായി ശാഠ്യം പിടിച്ച്
പാതയോരത്തെ പൊടിമണ്ണില്‍ കിടന്നുരുളുമ്പോള്‍
‍ഞാന്‍ വീണ്ടും മുരിക്കിന്‍ കൊമ്പില്‍ തൂക്കിയിടുന്നു.

7 അഭിപ്രായങ്ങള്‍ :

 • വിക്രമാദിത്യനെ ഓര്‍മ്മിപ്പിച്ചെങ്കിലും കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ വളരെ നല്ല ഒന്നാകുമായിരുന്നു.
  വാക്കുകള്‍ കുറച്ചു ഉപയോഗിക്കൂ..
  എന്നാലും ശ്രമങ്ങള്‍ തുടരൂ . വായനക്കാരയി ഞങ്ങളില്‍ ചിലരെങ്കിലും കാണും
  സ്നേഹത്തോടെ
  രാജു.

  By Blogger ഞാന്‍ ഇരിങ്ങല്‍, at October 08, 2006 7:53 am  

 • നല്ല ചിന്ത.“തൂങ്ങിയാടുന്നരെന്‍ മനസ്സ്“ തൂങ്ങിയാടുന്നതെന്‍ മനസ്സ് എന്നാണോ

  By Blogger വല്യമ്മായി, at October 08, 2006 8:05 am  

 • രാജു,
  തുറന്ന വിലയിരുത്തലുകളാണ് എനിക്കേറെയിഷ്ടം. നന്ദി, ഒരുപാട്.

  വല്യമ്മായീ,
  നന്ദി.
  “തൂങ്ങിയാടുന്നൊരെന്‍ മനസ്സ്“ എന്നതില്‍ തെറ്റുണ്ടോ?

  By Blogger വളയം, at October 09, 2006 8:28 am  

 • ആ മനസ്സിന്റെ ഭാവം എനിക്കിഷ്ടപെട്ടു..അനാവശ്യചോദ്യങ്ങള്‍ക്ക് ഉത്തരത്തിനായി ശാഠ്യം പിടിച്ച് മണ്ണില്‍ കിടന്നുരുളുന്ന മനസ്സ്..

  -പാര്‍വതി.

  By Blogger ലിഡിയ, at October 09, 2006 8:32 am  

 • മനസ്സെന്ന മാന്ത്രികന്‍റെ മായാജാലം തന്നെ.വളയമേ നല്ല പോലെ പറഞ്ഞിരിക്കുന്നു.പക്ഷേ കുറച്ചു കൂടി നന്നാക്കാമായിരുന്നോ.അതെന്‍റെ തോന്നലാകാം.

  By Blogger വേണു venu, at October 10, 2006 8:36 am  

 • വേണൂ,
  വിലയിരുത്തലുകള്‍ ഉള്‍ക്കൊള്ളുന്നു.

  പാര്‍വ്വതീ,
  :)
  നന്ദി.

  By Blogger വളയം, at October 11, 2006 7:12 am  

 • നന്നായിട്ടുണ്ട്
  ഒരു വായനക്കാരനെ കൂടി പ്രതീക്ഷിച്ചോളൂ

  By Blogger മന്‍സു, at February 10, 2007 10:39 pm  

Post a Comment

<< Home